തിരുവനന്തപുരം: പോലീസ് മർദ്ദനത്തിൽ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് കൊല്ലപ്പെട്ട സംഭവത്തിൽ സംഭവത്തില്‍ പൊലീസ് ഒത്തുകളിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന് മുന്‍ അധ്യക്ഷന്‍ ജെ.ബി.കോശി. തുടക്കം മുതല്‍ തന്നെ കേസില്‍ പൊലീസ് പലതും ഒളിപ്പിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസിന്റെ നിസഹകരണമാണ് കമ്മീഷന്റെ അന്വേഷണം വഴിമുട്ടിച്ചതെന്നും , മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടിട്ടും കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും, ഇതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments