കോട്ടയം: ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുത്തില്ലെങ്കിൽ കൊല്ലം പോലീസ് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് പി.സി ജോര്‍ജ് എംഎല്‍എ. ശ്രീജിവിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയ അന്നത്തെ പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഇന്ന് ചവറ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായ ഗോപകുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊലപാതകക്കേസിലെ പ്രധാനപ്രതിയാണെന്ന് ആരോപിക്കുന്ന വ്യക്തി കേസന്വേഷണ ചുമതലകളില്‍ തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments