മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവ്. മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഉത്തരവ് മഹാരാഷ്ട്രയിലെ ഭിവണ്ടി കോടതിയുടേതാണ്. ആര്‍എസ്എസുകാരാണ് ഗാന്ധിയെ വധിച്ചതെന്ന് രാഹുൽ പരാമർശിച്ചിരുന്നു. ഇതേതുടര്‍ന്ന് ആര്‍എസ്എസ് പ്രവര്ത്തകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.
രാഹുലിന്റെ വിവാദ പരാമര്‍ശം താനെയില്‍ 2014 മാര്‍ച്ചില്‍ നടന്ന റാലിക്കിടെയായിരുന്നു. പ്രസ്താവന അപകീര്‍ത്തിപരമാണെന്നും ഇത് രാഹുല്‍ പിന്‍വലിക്കണമെന്നും ആര്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments