ന്യൂഡല്‍ഹി: തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന രാജ്യമെന്ന നിലയില്‍ ത്രീവ്രവാദത്തിനെതിരെ ഇന്ത്യ സ്വന്തം രീതിയില്‍ യുദ്ധം ചെയ്യണമെന്നും തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങൾ കൈകോര്‍ക്കണമെന്നും ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഭീകരതയെ ചെറുക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം : കരസേനാ മേധാവി ബിപിന്‍ റാവത്ത്
തീവ്രവാദത്തെ യുദ്ധമായി കാണാനാവില്ല. ലോകരാജ്യങ്ങള്‍ ഒരുമിച്ച് ഇതിനെ നേരിട്ടേ മതിയാകൂ. നമ്മുടെ ജോലി നമ്മള്‍ തന്നെ ചെയ്യണം. എന്നാല്‍, അഗോള സമൂഹത്തിന്റെ സഹായമുണ്ടെങ്കിലേ ഈ വിപത്തിനെ പുര്‍ണമായും നശിപ്പിക്കാൻ കഴിയുകയുള്ളു. തീവ്രവാദികള്‍ക്ക് ഫണ്ട് ലഭിക്കുന്നത് തടയാന്‍ കഴിയണം. ഇവര്‍ക്ക് ആണവ, രാസ ആയുധങ്ങള്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണെന്നും ബിപിന്‍ റാവത്ത് അറിയിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments