ന്യൂഡല്‍ഹി: ഭീകരതയെ ചെറുക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡയായെയും ആണ് ഭീകരര്‍ കൂടുതലായി ആശ്രയിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുവഴി ഭീകരപ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ സാധിക്കുമെന്നും ഭീകരവാദം അന്താരാഷ്ട്ര സമൂഹത്തിന് പുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയ്ക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ തിരിച്ചറിയണംഏതെങ്കിലും രാജ്യം ഭീകരതയെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
Post Your Comments