മനാമ: ബഹ്റൈനിലെ പ്രവാസികള്‍ക്ക് ആശ്വസിക്കാം, നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത. ഈ മാസം പകുതിയോടെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ബഹ്റൈനിലെ വിവിധ ട്രാഫിക് നിരക്കു വര്‍ധനകള്‍ താല്‍ക്കാലികമായി നീട്ടിവെച്ചതായി ബഹ്റൈന്‍ ആഭ്യന്തരവകുപ്പു മന്ത്രി ലഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അറിയിച്ചു. നിര്‍ദേശങ്ങളും വര്‍ധിപ്പിച്ച ഫീസ് നിരക്കും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചയുടനെയാണ് ഈ നിരക്കുവര്‍ധന തല്‍ക്കാലം നീട്ടിവെക്കുന്നതായി ആഭ്യന്തരമന്ത്രി അറിയിച്ചത്. അതേസമയം ഫീസ് വര്‍ധനവ് നീട്ടിവെക്കാനുള്ള കാരണമോ എപ്പോള്‍ തുടങ്ങുമെന്നോ അറിയിപ്പില്‍ വ്യക്തമാക്കുന്നില്ല.
Read more: പ്രവാസികള്‍ക്ക് ഇരുട്ടടിയായി സൗദിയില്‍ പുതിയ പരിഷ്‌കാരം
ബഹ്റൈനില്‍ വാഹന രജിസ്ട്രേഷന്‍, പുതിയ ഡ്രൈവിങ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവക്ക് ഈ മാസം പകുതിയോടെ ഇരട്ടിയിലധികം ഫീസ് വര്‍ധനവ് ഉണ്ടാകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇതില്‍ ഡ്രൈവിങ് ജോലി ആവശ്യമില്ലാത്ത തൊഴില്‍ മേഖലയിലുള്ള പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ ഏറെ ബുദ്ധിമുട്ടുള്ള നിര്‍ദേശങ്ങളും ഉള്‍പ്പെട്ടിരുന്നു.
അതേസമയം ഈ മാസം ആദ്യം മുതല്‍ സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് പുതിയ ലൈസന്‍സ് അപേക്ഷകരായി ട്രാഫിക് മന്ത്രാലയത്തിലെത്തുന്നത്. സൗദി അറേബ്യയില്‍ നിന്ന് സ്ത്രീകളടക്കമുള്ളവരും ബഹ്റൈന്‍ ലൈസന്‍സ് നേടാനായി വ്യാപകമായി രാജ്യത്തെത്തുന്നുണ്ട്. നിരക്കു വര്‍ധന നീട്ടിവച്ചത് ഇവര്‍ക്കും ആശ്വാസമാണ്. എന്നാല്‍ എത്രനാളത്തേക്കാണ് നീട്ടിവെച്ചതെന്നും മറ്റും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments