Latest NewsKeralaNews

സൈനികര്‍ക്കായി 3600 കിലോമീറ്റര്‍ നടന്ന് അയ്യപ്പ ദര്‍ശനം നടത്തി അനന്തപത്മനാഭന്‍

പത്തനംതിട്ട: 3600 കിലോമീറ്റര്‍ പദയാത്രയായി പിന്നിട്ട് സന്നിധാനത്ത് എത്തി അയ്യപ്പ ദര്‍ശനം ചെയ്തതിന്റെ സന്തോഷത്തിലാണ് അനന്തപത്മനാഭന്‍. 131 ദിവസം കൊണ്ട് പമ്പയിലെത്തിയ അദ്ദേഹം അവിടെ നിന്ന് ഓരോ ചുവടും സാഷ്ടാംഗം പ്രണമിച്ചാണ് മുന്നോട്ട് പോയത്. പമ്പയില്‍ നിന്നും മൂന്ന് ദിവസം എടുത്താണ് 57കാരനായ അനന്തപത്മനാഭന്‍ സന്നിധാനത്ത് എത്തിയത്.

രാജ്യസുരക്ഷയ്കായി ജീവന്‍ പണയംവെച്ച് കഷ്ടപ്പെടുന്ന സേനാംഗങ്ങളെ അപകടങ്ങളില്‍ നിന്നും സംരക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ഥന. ജബല്‍പൂര്‍, നാഗ്പൂര്‍, ഹൈദരാബാദ്, ചെന്നൈ, തിരുപ്പൂര്‍, ചെമ്പകം, ചെങ്കല്‍പെട്ട്, തിരുവണ്ണാമല, പുതുച്ചേരി, ചിദംബരം, തിരുനല്ലൂര്‍, രാമേശ്വരം, മധുര, പളനി, ഗുരുവായൂര്‍, തൃശൂര്‍, തൃപ്പയാര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര വഴിയാണ് അനന്തപത്മനാഭന്‍ ശബരിമലയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button