തിരുവനന്തപുരം: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശപരം രമേശ് ചെന്നിത്തല. ”സുപ്രീം കോടതി വിധിയനുസരിച്ച് ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാന്‍ 2022 വരെ സമയമുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എടുത്ത തീരുമാനത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും” ചെന്നിത്തല തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ;
“ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാന്‍ അനാവശ്യ ധൃതികാട്ടി കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം ദുരുദ്ദേശപരമാണ്. സുപ്രീം കോടതി വിധിയനുസരിച്ച് ഘട്ടം ഘട്ടമായി ഹജ്ജ് സബ്‌സിഡി നിർത്തലാക്കാന്‍ 2022 വരെ സമയമുണ്ടായിരുന്നു. നാല് വര്‍ഷം അവശേഷിക്കേ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പെട്ടെന്നെടുത്ത ഈ തീരുമാനത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. സബ്‌സിഡി നിര്‍ത്തലാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഹജ്ജ് യാത്രയിലെ വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. കേവലം നാലുമണിക്കൂർ മാത്രം യാത്രചെയ്താൽ എത്തുന്ന ജിദ്ദയിലേക്ക് എൺപതിനായിരം രൂപ വരെ ഈടാക്കുന്നുണ്ട്. 19 മണിക്കൂർ പറക്കേണ്ട അമേരിക്കൻ യാത്രക്ക് ഇത്രയും തുകവേണ്ട.വിശ്വാസികളെ കൊള്ളയടിക്കാൻ വിമാനകമ്പനികളെ അനുവദിക്കരുത്.
ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള തുക മാറ്റിവയ്ക്കുമെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം പൊള്ളത്തരമാണ്. മൗലാനാ ആസാദ് ഫൗണ്ടേഷന്റെ ഫണ്ട് ഉൾപ്പെടെ വെട്ടിക്കുറച്ചാണ് പുതിയ ഫണ്ട് നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പിലാക്കിയ പ്രധാനമന്ത്രിയുടെ 15 ഇന പരിപാടികൾക്ക് തുടർച്ച ഉണ്ടായില്ല. നിലവിലെ ഫണ്ട് പോലും ഉപയോഗിക്കാതെ ക്ഷേമപദ്ധതികൾ നിഷ്ക്രിയമായി ഇരിക്കുമ്പോഴാണ് പുതിയ ഫണ്ട് കണ്ടെത്താൻ ശ്രമിക്കുന്നത്”.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments