വൈക്കം : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പൊലീസിന്റെ വിശദീകരണം ഇങ്ങനെ. കാമുകന് ഫോണ്‍ ചെയ്യാന്‍ രക്ഷിതാക്കള്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി കാമുകനൊപ്പം രാത്രി മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു.. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണു കാമുകന്. ഒരു വര്‍ഷം മുന്‍പു രണ്ടു പേരും കൂടി മുങ്ങിയതിനെ തുടര്‍ന്ന് പൊലീസ് കണ്ടെത്തി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നതാണ്.
അന്നു പെണ്‍കുട്ടിക്കു കൗണ്‍സലിങ്ങും നല്കി. 13ന് രാത്രിയാണ് ഇരുവരെയും വീണ്ടും കാണാതായത്. രക്ഷിതാക്കള്‍ തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്കി. കേസെടുത്ത പൊലീസ് മറ്റു സ്റ്റേഷനുകളില്‍ നല്കിയ വിവരത്തെ തുടര്‍ന്ന് ആലപ്പുഴ ബീച്ചില്‍ നിന്ന് ഇരുവരെയും കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു കേസെടുത്തു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
Post Your Comments