ന്യുഡല്‍ഹി: മക്കളെ സ്‌കൂളിലയക്കാത്ത മാതാപിതാക്കള്‍ക്ക് ഒരു മുന്നറിയിപ്പ്. കുട്ടികളെ സ്‌കൂളിലയയ്ക്കാത്ത മാതാപിതാക്കളെ ഇനി ശിക്ഷിക്കാമെന്നുള്ള നിയമം പ്രാബല്യത്തിലേക്ക്. 2010-ല്‍ നിലവില്‍ വന്ന നിയമം പ്രകാരം 6 മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികള്‍ക്കു പ്രാധമിക വിദ്യാഭ്യാസം അവരുടെ മൗലീക അവകാശമായി കണക്കാക്കിയിരുന്നു. ഉന്നത ഉപദേശക സമിതി കൂടിയ യോഗത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായത്.
Read Also: കുട്ടികളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാൻ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് കോടതി
അതേസമയം ആര്‍.ടി.ഇ 2009 ലെ നിയമ സംഹിതയില്‍ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം നല്‍കാത്ത മാതാപിതാക്കള്‍ക്കെതിരെ ഒരു തരത്തിലുള്ള നിയമ നടപടികളും ഉള്‍പ്പെടുത്തിയിട്ടില്ല. ഐ സി ഡി എസിന്റെ കീഴില്‍ ഗ്രാമ പ്രദേശങ്ങളില്‍ കുട്ടികള്‍ക്കു പ്രാദമിക വിദ്യാഭ്യാസത്തിനു വേണ്ടി അംഗന്‍വാടികള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ പഠിപ്പിക്കുന്നവര്‍ പലപ്പോഴും ചെറിയ കുട്ടികളെ പരിചരിക്കുന്നതിലോ പഠിപ്പിക്കുന്നതിലോ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടുള്ളവര്‍ ആകണമെന്നില്ല.
കൂടാതെ പകുതിക്കു വച്ചു പഠനം നിര്‍ത്തിയവര്‍ക്കു അവരുടെ പ്രായത്തിലുള്ള മറ്റു കുട്ടികളോടൊപ്പം പഠനം തുടരാനും അവനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ അങ്ങനെ പകുതിക്കു വച്ചു പഠനം നിര്‍ത്തിയ കുട്ടികള്‍ക്കു തങ്ങളുടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്‌കൂളുകള്‍ക്കെതിരെയോ മാതാപിതാക്കള്‍ക്കെതിരെയോ നടപടികള്‍ എടുക്കുന്നതിനു നിയമങ്ങളില്ലായിരുന്നു.
Post Your Comments