Latest NewsNewsIndia

അപകടത്തില്‍ മരിച്ച മാധ്യമ പ്രവർത്തകന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത് മാലിന്യ ട്രക്കിൽ

ബംഗളൂരു : കർണാടകയിൽ അപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകന്റെ മൃതദേഹം മാലിന്യം കൊണ്ടു പോകുന്ന ട്രക്കിൽ ആശുപത്രിയിലെത്തിച്ച പൊലീസിന്റെ നടപടിയിൽ പ്രതിഷേധമുയരുന്നു. ബൈക്ക് മരത്തിലിടിച്ച് മരിച്ച മൗനിഷ് പോത്രജ് എന്ന ദൃശ്യമാധ്യമ പ്രവർത്തകന്റെ മൃതദേഹമാണ് മാലിന്യം കൊണ്ടു പോകുന്ന വണ്ടിയിൽ ആശുപത്രിയിലെത്തിച്ചത്. മാലിന്യ വണ്ടിയിൽ എത്തിച്ച മൃതദേഹം തൊടാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ല.

ഇതിനെ തുടർന്ന് മറ്റു മാധ്യമ പ്രവർത്തകർ പ്രതിഷേധമുയർത്തി. മറ്റ് വാഹനങ്ങൾ കിട്ടാത്തതിനെ തുടർന്നാണ് മാലിന്യ വണ്ടിയിൽ എത്തിച്ചതെന്നാണ് വിശദീകരണം. മൃതദേഹം മാലിന്യ വണ്ടിയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button