ബോറോണ: ജിഹാദികള്‍ തട്ടിക്കൊണ്ടു പോയ ബോറോണയിലെ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടികളുടെ റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇസ്ലാം ജിഹാദ്ദികള് റിലീസ് ചെയ്തു.20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മുഖം മറച്ച ഒരു പെണ്‍കുട്ടി തോക്കു കയ്യില്‍ പിടിച്ച് നില്‍ക്കുന്നത് കാണാം’ ഞങ്ങള്‍ ചിക് ബുക്ക് പെണ്‍കുട്ടികള്‍ ആണെന്നും, സന്തോഷകരമായി ജീവിക്കുകയാണെന്നും ഇനി തങ്ങള്‍ക്കു തിരിച്ചു പോകണ്ട തങ്ങളെ ബോക്കോ ഹറാം നേതാവ് അബൂബക്കര്‍ ഷൈക്ക് വിവാഹം ചെയ്തു എന്നും പറയുന്നുണ്ട്.
പതിനാലു പെണ്‍കുട്ടികളെയാണ് ,കാണുന്നത് മൂന്നു പേരുടെ കയ്യില്‍ കുട്ടികളുണ്ട്. വീഡീയോയിലൂടെ തങ്ങള്‍ക്കിനി തിരിച്ചു പോകണ്ട എന്നും പെണ്‍കുട്ടികള്‍ പറയുന്നുണ്ട്. വീഡിയോയില്‍, നൈജീരിയയിലെക്കു തിരിച്ചു പോയ പെണ്‍കുട്ടികളെയോര്‍ത്ത് സഹതാപം തോന്നുന്നുവെന്നും അവര്‍ ശരിയായ സ്ഥലത്ത് അള്ളാഹുവിന്റെ അടുത്താണെത്തിയതെന്നും എന്നാല്‍ അവര്‍ അന്ധവിശ്വാസങ്ങളിലെക്കു തിരികെ പോയെന്നും പറയുന്നുണ്ട്.
2014 ഏപ്രില്‍ 14 നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. അതില്‍ 59 പേര് രക്ഷപ്പെട്ടു തിരിച്ചെത്തിയിരുന്നു. എന്നാല്‍ എവിടെ നിന്നാണു വീഡിയോ എടുത്തതെന്നോ ക്യാമറയില്‍ കണ്ട പെണ്‍കുട്ടികളെകൊണ്ടു ബലമായി പറയിപ്പിച്ചതാണോ എന്നും അറിയില്ല.
Post Your Comments