ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഉടമകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വിര്‍ച്വല്‍ ഐ.ഡി നമ്പര്‍ എന്ന ആശയത്തിന് പിന്നാലെ മുഖം തിരിച്ചറിയല്‍ സംവിധാനവുമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ. ജൂലൈ ഒന്ന് മുതൽ പുതിയ സംവിധാനം നിലവിൽ വരും. നിലവില്‍ കൈരേഖയും കണ്ണും മാത്രമാണ് ആധാര്‍ വെരിഫിക്കേഷന് വേണ്ടി ഉപയോഗിച്ചിരുന്നത്.
Read Also: ആധാര്‍ സംരക്ഷിക്കാന്‍ വിര്‍ച്യുല്‍ ഐ.ഡിയുമായി കേന്ദ്രസർക്കാർ
ആധാര്‍ എന്‌റോള്‍ ചെയ്യുന്ന സമയത്ത് വ്യക്തിയുടെ മുഖത്തിന്റെ ഫോട്ടോയും രേഖയായി റെക്കോഡ് ചെയ്യപ്പെടുമെന്നാണ് വിവരം. പ്രായാധിക്യവും കായികാദ്ധ്വാനവും കാരണം മിക്കവരുടെയും കൈരേഖയ്ക്ക് തേയ്‌മാനം സംഭവിക്കുന്നതിനാലാണ് മുഖം തിരിച്ചറിയല്‍ സംവിധാനം ആവിഷ്കരിച്ചതെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കുന്നു. നിലവില്‍ ഫോട്ടോ എടുക്കാറുണ്ടെങ്കിലും അത് രേഖയായി സെന്‍ട്രല്‍ ഐഡന്റിറ്റീസ് ഡേറ്റാ റെപ്പോസിറ്ററിയിലേക്ക് (സിഐഡിആര്‍)കൈമാറാറില്ല.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments