മുസാഫറാബാദ്: വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് നടുറോട്ടില്‍ ടയര്‍ കത്തിച്ച് പ്രതിഷേധവുമായി വ്യാപാരികള്‍. പാക് അധിനിവേശ കാശ്മീരിലാണ് വ്യാപാരികളുടെ പ്രതിഷേധം. ഇവിടത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ കേടായതിനെത്തുടര്‍ന്നുണ്ടായ ലോഡ്‌ഷെഡ്ഡിംഗില്‍ ക്ഷുഭിതരായ ഒരു കൂട്ടം വ്യാപാരികള്‍ നീലം താഴ്വരയിലെ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. ഇതിനാല്‍ വാഹനഗതാഗതം തടസ്സപ്പെട്ടു.
പ്രതിഷേധക്കാര്‍ പാക് അധിനിവേശ കാശ്മീരിലെയും പാകിസ്ഥാനിലെയും പ്രധാനമന്ത്രിമാര്‍ക്കെതിരെയും ജല-വൈദ്യുത വികസന അതോറിറ്റിക്കെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ സമരത്തിനെത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് മേഖലയില്‍ കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
നിലവില്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വൈദ്യുതതടസ്സമാണ് ഈ മേഖലയിലുള്ളവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. ഇതിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ ചെവിക്കൊള്ളുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി. ഇനിയും ഇങ്ങനെ തുടരുകയാണെങ്കില്‍ ഇതിലും വലിയ പ്രതിഷേധ മുറകള്‍ സ്വീകരിക്കുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
Post Your Comments