Latest NewsIndiaNews

നവവധുവിനെ അര്‍ദ്ധസഹോദരനുമായി ചേര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച സംഭവം; കാരണം കേട്ട് ഞെട്ടലോടെ ഒരു നാട്

ബഡേമര്‍: നവവധുവിനെ അര്‍ദ്ധസഹോദരനുമായി ചേര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിന്റെ കാരണം കേട്ട് പോലീസുകരടക്കം എല്ലാവരും ഞെട്ടി. രാജസ്ഥാനിലെ ബഡേമറിലായിരുന്നു നാടിനെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കൊലപാതകം നടന്നത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് അര്‍ദ്ധ സഹോദരനുമായി ചേര്‍ന്ന് നവവധുവിനെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. നാടിനെ ഞെട്ടിച്ച സംഭവം പുറലോകമറിഞ്ഞത് പൊലീസ് അന്വേഷണത്തില്‍.

Read Also: യുവാവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത് അര്‍ദ്ധ സഹോദരന്റെ സഹായത്തോടെ, പൊലീസിനെ കബളിപ്പിക്കാന്‍ നാടകവും തയാറാക്കി; നാടിനെ നടുക്കിയ കൊലപാതകം ഇങ്ങനെ

യുവാവ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് തുടക്കം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ സംഭവം വ്യക്തമായത്. വീട്ടില്‍ വിവാഹത്തിന് ശേഷം വഴക്കാണ് എന്ന കാരണത്താല്‍ ഭാര്യയെ ഒഴിവാക്കാനാണ് ഭര്‍ത്താവ് അര്‍ധ സഹോദരനുമായി ചേര്‍ന്ന് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകം നടത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. പിന്നീട് ഭാര്യയെ കാണ്‍മാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വ്യക്തമായത്. ഗുജറാത്തിലെ ഹിമ്മത്ത് നഗര്‍ സ്വദേശിനിയായ ജൂഹിയാണ് ഭര്‍ത്താവിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കൊല നടന്ന ദിവസം ഭരത് തന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചിട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. എന്നാല്‍ ഹന്‍സ്രാജ് മൊബൈല്‍ കയ്യില്‍ കരുതിയിരുന്നു. മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പ്രതികളെ പിടിക്കാന്‍ സഹായകരമായി. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button