ശബരിമല: ഹരിവരാസനം പുരസ്‌കാരം കെ എസ് ചിത്രയ്ക്ക് സമ്മാനിച്ചു. മതസൗഹാര്‍ദത്തിനും ദേശീയോദ് ഗ്രഥനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ നല്‍കുന്ന ഈ പുരസ്‌കാരം ചിത്രയ്ക്കു സന്നിധാനത്ത് വെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു.ഹരിവരാസനം പുരസ്ക്കാരം ആദ്യമായാണ് ഒരു വനിതയ്ക്ക് ലഭിക്കുന്നത്.
മാളികപ്പുറമായി ഇരുമുടിക്കെട്ടേന്തി അയ്യപ്പ ദര്‍ശനം നടത്തിയാണ് ചിത്ര പുരസ്‌കാരം സ്വീകരിക്കാനെത്തിയത്. ശ്രീധര്‍മശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു. ബി.അജയകുമാര്‍ പ്രശസ്തി പത്രം വായിച്ചു. പുരസ്‌കാരം സ്വീകരിച്ച ശേഷം ചിത്ര നടത്തിയ ഗാനാര്‍ച്ചന തീര്‍ഥാടകര്‍ക്ക് വിരുന്നായി.
ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എസ്.സിരിജഗന്‍ റിട്ട.ജസ്റ്റിസ് അരിജിത് പസായത്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്, കമ്മിഷണര്‍ സി.പി.രാമരാജപ്രേമ പ്രസാദ്, നടന്‍ ജയറാം എന്നിവര്‍ സംസാരിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments