തിരുവനന്തപുരം: വി.ടി ബല്‍റാമിന് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എകെജിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തിന്റെപേരില്‍ ബൽറാമിനെ സി.പി.എം പ്രവര്‍ത്തകര്‍ കായികമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ പൊതു പരിപാടികളില്‍ അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് ഡി.ജി.പിക്ക് പരാതി നൽകിയ ശേഷം രമേശ് ചെന്നിത്തല വ്യക്തമാക്കി.
Read Also:ചൈനയെ പ്രകീര്‍ത്തിക്കുന്ന കോടിയേരി മാപ്പു പറയണം; ചെന്നിത്തല
ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നേതാക്കള്‍ നടത്തുന്ന കൊലവിളി പ്രസംഗങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ബല്‍റാമിനെതിരെ ചില സി.പി.എംനേതാക്കള്‍ പ്രസംഗിക്കുന്നത്. ഈ നിയമലംഘനങ്ങള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണഘടന ഉറപ്പു നല്കുന്ന പൗരന്റെ മൗലികാവകാശങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments