കൊച്ചി: കഞ്ചാവ് കേസിൽ ഭർത്താവ് അകത്തായപ്പോൾ റാണിക്ക് രണ്ടു കാമുകന്മാർ സംരക്ഷണത്തിനെത്തി. ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയെ അമ്മയും കാമുകനായ രഞ്ജിത്തും ഇയാളുടെ സുഹൃത്ത് തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസിലും ചേര്‍ന്ന് 2014 ഒക്ടോബര്‍ 30 ന് കൊലപ്പെടുത്തിയെന്നാണ് കേസ്. രഞ്ജിത്തുമായുള്ള ജീവിതത്തിന് തടസമായതിനാലാണ് ഇവര്‍ കുട്ടിയെ കൊലപ്പെടുത്തിയത്.
കുട്ടിയെ സംരക്ഷിക്കേണ്ട അമ്മ തന്നെ കൊലപാതകം ഒളിപ്പിക്കാന്‍ കൂട്ടുനിന്നു. കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. ഈ സാഹച്യത്തിലാണ് പരമാവധി ശിക്ഷ കോടതി വിധിച്ചത്. പരാമവധി ശിക്ഷയാണ് എല്ലാ പ്രതികള്‍ക്കും നല്‍കിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും പോക്സോ നിയമപ്രകാരവും ഇവര്‍ക്കെതിരെ കുറ്റങ്ങളുണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത്തിന് എറണാകുളം അഡി. സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.
കുട്ടിയുടെ അമ്മ റാണിക്കും ,സഹായി തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസിലിനും ജീവപര്യന്തം ശിക്ഷ വിധിച്ചു.രഞ്ജിത്ത് 50,000 രൂപയും റാണിയും സഹായിയും 25,000 രൂപ വീതം പിഴയും ഒടുക്കണം. ഇതിനിടെ ഒന്നാം പ്രതി രഞ്ജിത് ജയിലിനുള്ളിൽ വെച്ച് ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാളിപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഇയാൾക്ക് കോടതി വധ ശിക്ഷ വിധിച്ചത്. അമ്മയുടെ വഴിവിട്ട ജീവിതത്തിന് തടസമായ കുട്ടിയെ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കരിങ്ങാച്ചിറ എം.ഡി.എം. എല്‍.പി. സ്കൂളില്‍ എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയായിരുന്നു അക്സ.കൊല്ലപ്പെട്ട കുട്ടിയും അമ്മയും ചോറ്റാനിക്കര അമ്പാടി മലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന ഇവരുടെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണു കൊല്ലപ്പെട്ടത്. കൊലക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു. മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസില്‍ പരാതിയും നല്‍കി.
സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. കൊല്ലുന്നതിനു മുന്‍പ് രഞ്ജിത്ത് കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ഇരയാക്കിയിരുന്നു. റാണിയുടെ ഭര്‍ത്താവായ വിനോദ് കഞ്ചാവുകേസില്‍ ജയിലിലായിരുന്നു. റാണിക്ക് രഞ്ജിത്തുമായി വര്‍ഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. മറ്റൊരു കാമുകനായിരുന്ന ബേസില്‍, സഹോദരന്‍ എന്ന വ്യാജേനയാണ് അമ്പാടി മലയിലെ വീട്ടില്‍ റാണിക്കൊപ്പം കഴിഞ്ഞിരുന്നത്.
സംഭവ ദിവസം സ്കൂള്‍വിട്ട് വീട്ടിലേക്ക് കുട്ടി വരുമ്പോള്‍ റാണിയും ബേസിലും സ്ഥലത്തില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന രഞ്ജിത്ത് കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു. എതിർത്ത കുട്ടിയെ കഴുത്തട്ടിൽ മുറുക്കി എടുത്തെറിഞ്ഞു. ഭിത്തിയിൽ തലയിടിച്ചാണ് കുട്ടി വീണത്. തുടർന്ന് ഇയാൾ കുട്ടിയെ ബലാത്സംഗം ചെയ്തു. രഞ്ജിത്തിന്റെ ആക്രമണത്തില്‍ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തില്‍ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു.
പിന്നീട് ഇയാൾ മൃതദേഹം ടെറസിന്റെ മുകളില്‍ ഒളിപ്പിച്ചു. അപ്പോഴേക്കും ബേസിലും റാണിയും വീട്ടില്‍ തിരികെയെത്തി. ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് യഥാര്‍ഥവിവരം രഞ്ജിത്ത് അറിയിച്ചു. എവിടെ മറവുചെയ്യണമെന്ന് റാണി തന്നെയാണ് നിര്‍ദ്ദേശിച്ചത്. പിന്നീടായിരുന്നു കുട്ടിയെ കാണാനില്ലെന്ന് നാടകം കളിച്ചത്.
Post Your Comments