Latest NewsIndiaNews

ജെല്ലിക്കെട്ടിനിടെ കാള വിരണ്ടോടി ഒരാള്‍ മരിച്ചു

മധുര: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പോലീസ് റിപ്പോർട്ട് ചെയ്യുന്നു. മരിച്ചത് ദിണ്ഡിഗല്‍ സ്വദേശി കാളിമുത്തു (19) ആണ്. കാണികള്‍ക്കിടയിലേക്ക് വിരണ്ടോടിയ കാള പാഞ്ഞുകയറുകയായിരുന്നു. തമിഴ്നാട്ടില്‍ പലയിടങ്ങളിലും പൊങ്കല്‍ ഉത്സവത്തോട് അനുബന്ധിച്ച്‌ ജെല്ലിക്കെട്ട് നടക്കുന്നുണ്ട്.

read also: ജെല്ലിക്കെട്ടിന് വീണ്ടും തുടക്കം; ആദ്യ ദിനം പരുക്കേറ്റത് 22 പേര്‍ക്ക്

ഇന്നലെ മറ്റൊരു സംഭവത്തില്‍ മധുരയിലെ അവാനിയപുരത്ത് കാള വിരണ്ടോടി 79 പേര്‍ക്ക് പരുക്കേറ്റിരുന്നു. അവാനിയപുരത്ത് നടന്നത് ഈ വര്‍ഷത്തെ ആദ്യജെല്ലിക്കെട്ടായിരുന്നു.

2014ല്‍ ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലാണ് നിരോധിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടിലുണ്ടായ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് നിരോധനത്തെ സര്‍ക്കാര്‍ മറികടന്നിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button