കരുനാഗപ്പള്ളി: ദുരൂഹ സാഹചര്യത്തില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ പായിക്കുഴി അംബിക ഭവനത്തില്‍ ഉഷയുടെ മകള്‍ അംബിക ചന്ദ്ര( 19 )യെയാണ് ശനിയാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അമ്മ വിളിച്ചിട്ടും ഉണരാത്തതിനെ തുടര്‍ന്ന് ചന്ദ്രയുടെ മുറിയിലെത്തിയപ്പോഴാണ്് ബോധമില്ലാത്ത അവസ്ഥയില്‍ കിടക്കുന്ന മകളെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്ന് ഓച്ചിറ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലിസിനു ലഭ്യമായിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments