ബ്ലൂവെയില്‍ എന്ന അപകടകാരിയായ ഗെയിമിന് ശേഷം മറ്റൊരു മരണ ഗെയിം കൂടി വ്യാപകമാകുന്നു. ‘ടൈഡ് പോട്ട് ചാലഞ്ച്’ എന്നാണ് ഈ പുതിയ ഗെയിമിന്റെ പേര്. ചൂടാക്കിയ സോപ്പ് പൊടി വായിലിട്ട് തുപ്പുകയും, ഉള്ളിലേക്ക് ഇറക്കുകയും ചെയ്യുന്നതാണ് ഈ ഗെയിം. ഇതിനോടകം പുത്ത് കുട്ടികളുടെ ജീവനെടുത്തുവെന്നാണ് ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൗമാരക്കാരായ കുട്ടികള്‍ നിറമുള്ള സോപ്പുപൊടി വായിലിട്ട് പതപ്പിച്ച ശേഷം ആ ദൃശ്യം വീഡിയോയില്‍ പകര്‍ത്തുകയും മറ്റുള്ളവരെ മത്സരത്തിന് വെല്ലുവിളിക്കുകയും ചെയ്യുന്നതാണ് ഈ ഗെയിമിന്റെ രീതി. സോപ്പ് പൊടി കഴിച്ച് ആശുപത്രിയിലെത്തിയ നാല്‍പ്പതോളം കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2015 ല്‍ ആരംഭിച്ച ഈ ഗെയിം 2017 ഓടെയാണ് വ്യാപകമായത്.
അമ്ബതാം നാള്‍ കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന ബ്ലൂവെയില്‍ ഗെയിമിന്റെ ഭീതി മാറിവരുന്നതിനിടയിലാണ് അടുത്ത ഗെയിം വ്യാപകമാകുന്നത്. കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കുന്നതും കൈ മുറിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ഭീതിയാലിരുന്നു ലോകം മുഴുവന്‍ അതിനിടയിലാണ് സോപ്പ് പൊടി പതപ്പിച്ച് വായിലിട്ട് ഇറക്കുകയും തുപ്പുകയും ചെയ്യുന്ന അപകടകാരിയായ ഗെയിം. സോപ്പ് പൊടി പതപ്പിച്ച് കഴിക്കുന്നത് മാരകമായ വിഷമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Post Your Comments