ഹൈദരാബാദ്: കഴിഞ്ഞ ദിവസം ബഞ്ചാറ ഹില്‍സില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഹൈക്ലാസ് സെക്‌സ് റാക്കറ്റ് കുടുങ്ങി. മൂന്ന് യുവതികളും റാക്കറ്റ് നടത്തിപ്പുകാരുമാണ് കുടുങ്ങിയത്. പിടിയിലായ സ്ത്രീകളില്‍ ഒരു റഷ്യക്കാരിയും ഉള്‍പ്പെടുന്നു. മറ്റ് രണ്ടുപേര്‍ ഡല്‍ഹിയിലും വെസ്റ്റ് ബംഗാളില്‍ നിന്നുമുള്ളവരാണ്.
ദിവസേന 16,000 രൂപ റഷ്യക്കാരിക്ക് നല്‍കാമെന്ന് റാക്കറ്റ് നടത്തിപ്പുകാര്‍ ഏറ്റിരുന്നത്. ബാക്കിയുള്ളവര്‍ക്കും ഇതിനോട് അടുത്ത് തന്നെയാണ് ഒരു ദിവസത്തെ കൂലി. സംഭവത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും റാക്കറ്റ് നടത്തിപ്പുകാരനുമായ കുരിയന്‍ തറയില്‍ ജേക്കബ്, യമല മേരി, പങ്കജ് കുമാര്‍ എന്നിവരും പിടിയിലായി.
ഡല്‍ഹി, മുംബൈ, കല്‍ക്കട്ട, റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് ലൈംഗിക തൊഴിലാളികളെ ജേക്കബ് അറേഞ്ച് ചെയ്യുന്നത്. യമല മേരിയും പങ്കജ് കുമാറുമാണ് ഇവരെ എത്തിക്കുന്നത്. ബഞ്ചാറ ഹില്‍സിലെ രണ്ട് വീടുകളിലായാണ് ഇവര്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നത്.
2011ല്‍ ഇതേ കുറ്റത്തിന് ജേക്കബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയില്‍ മോചിതനായ ശേഷം ഇതേ ജോലി തന്നെ അയാള്‍ തുടരുകയായിരുന്നു. ഇവരില്‍ നിന്നും 40,000 രൂപയും ആറ് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
Post Your Comments