Latest NewsNewsGulf

സൗദിയില്‍ 2017ല്‍ തൊഴില്‍ നഷ്ടമായവര്‍ അഞ്ചരലക്ഷം പേര്‍; പ്രവാസികളെ ഭീതിയിലാഴ്ത്തുന്ന കണക്കുകള്‍ ഇങ്ങനെ

ജിദ്ദ: സൗദിയില്‍ 2017ല്‍ തൊഴില്‍ നഷ്ടമായവര്‍ അഞ്ചരലക്ഷം പേര്‍. പ്രവാസികളെ ഭീതിയിലാഴ്ത്തുന്ന കണക്കുകള്‍ ഇങ്ങനെ. വിദേശികളായ 5,58,716 പേര്‍ക്കാണ് 2017ല്‍ സൗദിയില്‍ തൊഴില്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ ഇന്‍ഷുറന്‍സ് ജനറല്‍ ഓര്‍ഗനൈസേഷന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2017ന്റെ തുടക്കത്തില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശികളുടെ എണ്ണം 18,62,118 ആണ്. പിന്നീട് സ്വദേശികളുടെ അനുപാതം 19,83,907 ആയി (6.5 ശതമാനം) വര്‍ധിച്ചു.

ഇതേ കാലയളവില്‍ തൊഴില്‍ രംഗത്തേക്ക് സ്വദേശികളായ 1,21,789 പേര്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ രജിസ്റ്റര്‍ ചെയ്ത വിദേശികളുടെ എണ്ണം 85,18,206 ല്‍ നിന്ന് 79,59,490 ആയി കുറഞ്ഞു.ഇത് സംബന്ധിച്ച കൂടുതല്‍ കണക്കുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button