ന്യൂഡല്‍ഹി: ട്വന്റി ട്വന്റി ക്രിക്കറ്റിലെ രണ്ടാം അതിവേഗ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യയന്‍ യുവതാരം റിഷഭ് പന്ത്. സെയ്ത് മുഷ്താഖ് അലി ട്രോഫി ടൂര്ണമെന്റി്ലാണ് താരം ചരിത്ര നേട്ടം കുറിച്ചത്. 38 പന്തുകളില്‍ നിന്ന് 116 റണ്‍സാണ് റിഷഭ് അടിച്ചുകൂട്ടിയത്. ഹിമാചലിന്റെ ബൗളര്‍മാരാണ് ഈ ഡല്‍ഹിക്കാരന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.
ഹിമാചല്‍ മുന്നോട്ട് വച്ച 144 വിജയലക്ഷ്യം വെറും 11.4 ഓവറിലാണ് ഡല്‍ഹി മറികടന്നത്. 32 ബോളിലാണ് റിഷഭ് സെഞ്ചുറി കുറിച്ചത്. തകര്‍ത്തടിച്ച റിഷഭിന് ഗൗതം ഗംഭീര്‍ മികച്ച പിന്തുണ നല്കി. 30 പന്തില്‍ നിന്ന് ഗംഭീര്‍ 31 റണ്‍സ് നേടി.
12 സിക്സുകളും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു റിഷഭ് പന്തിന്റെ ഇന്നിംഗ്സ്. കൂടതെ ഫീള്‍ഡിംഗ് സമയം നാല് ക്യാച്ചുകളും റിഷഭ് കൈപ്പിടിയിലാക്കിയിരുന്നു.
ട്വന്റി ട്വന്റിയിലെ അതിവേഗ സെഞ്ചുറി റെക്കോര്‍ഡ് കരീബിയന്‍ സൂപ്പര്‍താരം ക്രിസ് ഗെയിലിന്റെ പേരിലാണ്. ഐപിഎല്ലില്‍ 2013ല്‍ പൂനെ വാരിയേഴ്സിനെതിരെ 30 പന്തിലായിരുന്നു ഗെയില്‍ 100 തികച്ചത്.
40 റണ്‍സ് നേടിയ നിക്കി ഗംഗ്തയാണ് ഹിമാചലിന്റെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി പ്രദീപ് സംഗ്വാന് രണ്ട് വിക്കറ്റുകള്‍ നേടി.
Post Your Comments