KeralaLatest NewsNews

റിസോര്‍ട്ട് കേന്ദ്രീകരിച്ച് പീഡനം : പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വൈദ്യപരിശോധന ഫലം : പൊലസുകാരന്‍ ഒളിവില്‍

ആലപ്പുഴ: മംഗലം സ്വദേശിനിയായ പതിനാറുകാരിക്ക് പീഡനമേറ്റ സംഭവത്തില്‍ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചാണ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. ശാരീരികമായ പീഡനം സംഭവിച്ചിട്ടുണ്ടെന്നും ഇന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിശദമായ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ചില പോലീസുകാര്‍ക്കെതിരെ ആരോപണമുയരുന്നതിനാല്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയെ വീണ്ടും കൗണ്‍സിലിംഗ് നടത്തും.

കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെക്കൂടി നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ശക്തമായ അന്വേഷണം നടത്താനും ജില്ലാപോലീസ് മേധാവി എസ്. സുരേന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ ഉള്‍പ്പെട്ട നാര്‍ക്കോട്ടിക് സെല്ലിലെ പോലീസ് ഉദ്യോഗസ്ഥനായ നെല്‍സന്‍ ഇപ്പോഴും ഒളിവിലാണ്. ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button