മുംബൈ: ജസ്റ്റീസ് ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. സുപ്രീം കോടതി ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുതെന്നും താക്കറെ ആവശ്യപ്പെട്ടു.
ജസ്റ്റീസ് ലോയയുടെ മരണത്തില്‍ തെറ്റായതൊന്നും നടന്നിട്ടില്ലെങ്കില്‍ നീതിയുക്തമായ അന്വേഷണത്തിലൂടെ ഇത് വെളിപ്പെടും. ആരെയും ഈ അന്വേഷണം ബാധിക്കുകയുമില്ലെന്നും താക്കറെ പറഞ്ഞു. ജഡ്ജിമാരുടെ നടപടി ഞെട്ടിക്കുന്നതായിരുന്നു. തുറന്നു പറയാന്‍ ധൈര്യം കാണിച്ച ജഡ്ജിമാരെ പ്രശംസിക്കുകയാണ്. ജഡ്ജിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം മുതിരരുതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments