കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ നിന്ന് ഒരു ബെറ്റ് താടുയെടുത്ത കഥയാണ് കേള്‍ക്കുന്നു. ബെറ്റില്‍ വിജയിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്ക് ഹീറോ ഇയാന്‍ ഹ്യൂമാണ്. പരാജയപ്പെട്ടത് ബ്ലാസ്റ്റേഴ് ടീമിന്റെ ഓപറേഷന്‍ മാനേജര്‍ ആന്റണി തോമസും. സീസണില്‍ അതുവരെ ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച ഹ്യൂം പക്ഷെ ബെറ്റ് വെച്ച ദിവസം തന്നെ തന്റെ സ്കോറിംഗ് ഫോം കണ്ടെത്തി.
നേട്ടം കേരള ബ്ലാസ്റ്റേഴ്സിന് മൂന്നു പോയന്റ്, നഷ്ടം ആന്റണി തോമസിന്റെ കഷ്ടപ്പെട്ടു വളര്‍ത്തിയ താടിയും. സി കെ വിനീതും ആന്റണി തോമസും താടി എടുത്ത ശേഷമുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കൂടെ പങ്കുവെച്ചു. ഡെല്‍ഹിക്കെതിരായ മത്സരത്തിന് മുന്നേയാണ് ആന്റണി തോമസ് ഹ്യൂമിനോട് ബെറ്റ് വെച്ചത്. ഹ്യൂം ഹാട്രിക്ക് നേടിയാല്‍ തന്റെ താടി എടുക്കും എന്നായിരുന്നു ആന്റണി തോമസിന്റെ ഹ്യൂമുമായുള്ള ബെറ്റ്.
This is what happens when you tell a player he can take your beard off in exchange for a hat-trick! Here’s @ThomAntony fresh from a trim by our very own @Humey_7 pic.twitter.com/6Q3D0JrxcR
— CK Vineeth (@ckvineeth) January 12, 2018
Post Your Comments