Latest NewsNewsBeauty & StyleLife StyleHealth & Fitness

താടി വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുവാക്കളിൽ താടി വളർത്താൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, മികച്ച രീതിയില്‍ താടി രൂപപ്പെടുത്തണമെങ്കില്‍ അതിന് ചില മുന്നൊരുക്കങ്ങളൊക്കെ ആവശ്യമാണ്. ആരും കൊതിക്കുന്ന തരത്തിലുള്ള താടി വേണമെങ്കില്‍ ഷേവ് ചെയ്യുകയോ വെട്ടിയൊതുക്കുകയോ ചെയ്യരുത്. നാലാഴ്ചയോളം താടി വളര്‍ത്തുന്നത് യോജിച്ച സ്‌റ്റൈല്‍ പരീക്ഷിക്കാന്‍ സഹായകരമാകും. ഇതു കൂടാതെ, ഒരു ചീപ്പോ, ബ്രഷോ ഉപയോഗിച്ച് താടിയുടെ വളര്‍ച്ചാ ദിശ ക്രമീകരിക്കാം.

Read Also : വേനൽക്കാലമായി…സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചതുരാകൃതിയിലുള്ള മുഖമാണെങ്കില്‍ കവിളില്‍ കട്ടിയോടും അറ്റങ്ങളില്‍ അളവും കുറച്ചും താടിവെക്കാം. വട്ടമുഖമാണെങ്കില്‍ താഴ്ഭാഗത്ത് നീളം കൂടുതലായും വശങ്ങളില്‍ നീളം കുറച്ചും താടി രൂപപ്പെടുത്താം. സമചതുരാകൃതിയിലുള്ള മുഖമാണെങ്കില്‍ വശങ്ങളില്‍ താടിനീളം കൂട്ടിയും താഴെ കുറച്ചും രൂപപ്പെടുത്താം.

ഓയില്‍ ഉപയോഗിക്കുന്നത് താടി മൃദുവും തിളക്കമുള്ളതുമാക്കും. വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് താടി വൃത്തിയായി കഴുകുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button