KeralaLatest NewsNews

കോവിഡ് 19 : ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടിയന്തിരമായി താടി വടിക്കണം; കോവിഡ് കാലത്ത് ആരും ചർച്ച ചെയ്യാത്ത അപകടകരമായ കാര്യത്തെ കുറിച്ച് ഒരു ആരോഗ്യ വിദഗ്ദ്ധൻ പറയുന്നത്

കൊച്ചി: കോവിഡ് രോഗികളുമായി ബന്ധപ്പെടുന്ന ഡോക്ടറന്മാരും ആരോഗ്യ പ്രവർത്തകരും അടിയന്തിരമായി താടി വടിക്കണം എന്ന് ആരോഗ്യ വിദഗ്ദ്ധന്റെ മുന്നറിയിപ്പ്. ഡോക്ടർ വിനോദ് ബി നായരാണ് ആരും ചർച്ച ചെയ്യാത്ത അപകടകരമായ കാര്യത്തെ കുറിച്ച് വിശദമായ കുറിപ്പ് എഴുതിയിരിക്കുന്നത്. നിങ്ങൾക്ക് താടി ഉണ്ടെങ്കിൽ, താടിരോമങ്ങൾ മാസ്കും തൊലിയും തമ്മിലുള്ള സീലിംഗ് ഇല്ലാതെയാക്കും. താടിയുടെ വലിപ്പമനുസരിച്ച് നിങ്ങൾക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ അധികമാണ്. ഫിൽട്ടറിംഗ് ഫലപ്രാപ്തി 200 മുതൽ 1000 മടങ്ങു വരെ കുറയും. വിനോദ് ബി നായർ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം ചുവടെ

അപകട മുന്നറിയിപ്പ്!

കോവിഡ് രോഗികളുമായി ബന്ധപ്പെടുന്ന ഡോക്ടറന്മാരും ആരോഗ്യ പ്രവർത്തകരും അടിയന്തിരമായി താടി വടിക്കണം.

കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ രോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിൻ്റെ പ്രസക്തി വളരെ വലുതാണ്.

N95 മാസ്ക് ഉപയോഗിക്കുന്നതിൻ്റെ അടിസ്ഥാനതത്വം, അത് ഉപയോഗിക്കുന്ന ആളുടെ മൂക്കിലും വായിലും കയറുന്ന വായു ഫിൽട്ടർ ചെയ്ത് മാത്രം കയറണം എന്നതാണ്. ഇന്ന് ഡോക്ടറന്മാർക്ക് കോവിഡിനെതിരായ ഏറ്റവും ഫലപ്രദമായ ആയുധം കൃത്യമായി ഹിറ്റാകുന്ന N95 മാസ്ക്കാണ്

നിങ്ങൾക്ക് താടി ഉണ്ടെങ്കിൽ, താടിരോമങ്ങൾ മാസ്കും തൊലിയും തമ്മിലുള്ള സീലിംഗ് ഇല്ലാതെയാക്കും. താടിയുടെ വലിപ്പമനുസരിച്ച് നിങ്ങൾക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ അധികമാണ്. ഫിൽട്ടറിംഗ് ഫലപ്രാപ്തി 200 മുതൽ 1000 മടങ്ങു വരെ കുറയും.

ഞാൻ കോവിഡ് രോഗികളെ ചികിത്സിക്കുന്നില്ലെങ്കിലും ഒരു ഞെട്ടലോടു കൂടിയാണ് ഇത് ഈ നാലാം മാസം തിരിച്ചറിഞ്ഞത്.

N95 മാസ്ക് ഉപയോഗിക്കുന്നതിനു മുൻപ് അത് എങ്ങനെ ധരിക്കണമെന്ന് വായിച്ചു പഠിച്ചിരുന്നു. വീഡിയോകൾ കണ്ടു പഠിച്ചിരുന്നു. പക്ഷേ ഈ ഒരു കാര്യം ശ്രദ്ധയിൽ പെട്ടേയില്ല. ഇക്കഴിഞ്ഞ ദിവസം താടി ട്രിമ്മു ചെയ്തപ്പോഴാണ് സീലിംഗ് കൂടുതൽ ഫലപ്രദമായി എന്ന് അനുഭവത്തിൽ നിന്ന് ബോധ്യപ്പെട്ടത്.

ഉടൻ തന്നെ അതേക്കുറിച്ച് വിശദമായ റിസർച്ച് നടത്തി. അപ്പോഴാണ് ഈ ഞെട്ടിക്കുന്ന സത്യം വെളിവായത്. കോവിഡ് തുടങ്ങി നാലുമാസത്തോളം ആയെങ്കിലും ഈ ഒരു കാര്യം ഇതുവരെ ഒരു ആരോഗ്യ പ്രവർത്തകനും ചർച്ച ചെയ്യുന്നത് കണ്ടുമില്ല. അറിഞ്ഞുമില്ല. എന്നെപ്പോലെ അനേകം പേർ കാണുവാൻ സാധ്യതയുള്ളവതുകൊണ്ടാണ് അടിയന്തരമായി ഇത് എഴുതുന്നത്.

N95 മാസ്ക്കുകൾ ഉപയോഗിക്കുമ്പോൾ ഫേഷ്യൽ സീലിംഗ് നടക്കണം എന്നുള്ളത് നിർബന്ധമാണ്.

സർക്കാരും, ഡോക്ടറന്മാരുടെ സംഘടകളും, മാധ്യമങ്ങളും അടിയന്തരമായി ഇതിന് വേണ്ട പ്രചാരണം കൊടുക്കണം.

ഇതേക്കുറിച്ചുള്ള ചില ലിങ്കുകൾ കൂടെ കൊടുക്കുന്നു. ആദ്യത്തേത് മൂന്നും സാധാരണക്കാർക്കും, അതിനുശേഷം ഉള്ളത് ഡോക്ടർമാരും വായിക്കാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button