ലഖ്നോ: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ താൻ ഹിന്ദുവാണെന്ന പ്രസ്താവനക്ക് മറുപടിയുമായി ബിജെപിയുടെ ട്വീറ്റ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സാമുദായിക സംഘര്‍ഷങ്ങള്‍ പ്രേരിപ്പിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. യു.പി ബി.ജെ.പി ഘടകത്തിന്റെ ഒൗദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ആരോപണം. കര്‍ണാടകയില്‍ മൂന്നു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട 12 ഹിന്ദുക്കളുടെ ചിത്രമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ യോഗി ചോദിച്ചപ്പോള്‍ സിദ്ധരാമയ്യ ഹിന്ദുവാണെന്ന് സ്വയം പരിചയപ്പെടുത്തി എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. രാജ്യത്ത് സാമുദായിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് രാഹുലിെന്റ ശ്രമമെന്നാണ് ബി.ജെ.പിയുടെ ആരോപണം.ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച രാഹുലിന്റെ ഇരട്ടത്താപ്പാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്.
വീഡിയോ കാണാം :
काम जो कर लिया होता 5 साल में तिनका भर, यूँ रेसिपी नहीं बना रहे होते कांग्रेस के राजकुंवर। pic.twitter.com/Ah0gmaZU39
— BJP Uttar Pradesh (@BJP4UP) January 13, 2018
Post Your Comments