തൃശൂര്‍ : ടി പി കേസിലെ പ്രതി അനൂപ് സഹതടവുകാരെ മർദ്ദിക്കുന്നതായി പരാതി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി പി കേസ് എം സി അനൂപ് ജയിലിനുള്ളില്‍ ബീഡിയും കഞ്ചാവും എത്തിക്കാന്‍ സഹായിക്കാത്ത സഹതടവുകാരെ മര്‍ദിക്കുകയാണെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ജയില്‍ ഡിജിപി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
ജയിലിലെ പരാതിപ്പെട്ടിയില്‍ പേരു വയ്ക്കാതെ ലഭിച്ച പരാതി തൃശൂര്‍ സെഷന്‍സ് ജഡ്ജി മനുഷ്യാവകാശ കമ്മീഷനിലേക്ക് അയക്കുകയായിരുന്നു. ഈ പരാതിയിലാണ് അന്വേഷണം.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റേതാണ് പരാതി. രാഷ്ട്രീയ സ്വാധീനത്താല്‍ അനൂപ് ജയിലിലെ മേസ്തിരി സ്ഥാനം അനര്‍ഹമായി നേടിയെടുത്തതായി പരാതിയില്‍ പറയുന്നു. ജയിലില്‍ പുറംപണിക്ക് പോകുന്നവരോട് ബീഡിയും കഞ്ചാവും മദ്യവും ജയിലിനുള്ളില്‍ എത്തിക്കണമെന്ന് അനൂപ് ആവശ്യപ്പെടുകയും സമ്മതിക്കാത്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുമെന്ന് പരാതിയിൽ പറയുന്നു.
രണ്ടാഴ്ച മുൻപ് ഹൃദ്രോഗിയായ റഹിം എന്ന സഹതടവുകാരനെ അനൂപ് ഇതേ കാരണത്താൽ മർദ്ദിക്കുകയും ചെയ്തിരുന്നു. പുറത്തുനിന്നും ജയില്‍ മതിലിനുള്ളിലേക്ക് എറിഞ്ഞ കഞ്ചാവും ബീഡിയും എടുത്തുകൊടുക്കാത്തതിന്നാന് റഹീമിനെ മർദ്ദിച്ചത്. ഇയാൾ മുളങ്കുത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഷാജി മാത്യു എന്ന തടവുകാരനെയും അനൂപ് മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.
ജയിലില്‍ നിരോധന ഉത്പന്നങ്ങളായ ബീഡിയും കഞ്ചാവും അനുപ് വില്‍പ്പന നടത്താറുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ജയിലിൽ അമിത വിലയ്ക്ക് വിറ്റഴിച്ച് അനൂപ് പ്രതിമാസം 50,000 രൂപ ഉണ്ടാക്കുന്നുണ്ടെന്നാണ് വിവരം.അനൂപിന്റെ മുറി പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്ന് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Post Your Comments