Latest NewsNewsIndia

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ചിലർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നുണ്ടെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. എന്നാൽ ഇന്ത്യയിലെ യുവാക്കൾ അത്തരക്കാർക്ക് അനുയോജ്യമായ മറുപടിയാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി ദേശീയ യുവജനദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ വിഡിയോ കോൺഫറന്‍സിങ്ങിലൂടെ സംസാരിക്കുകയായിരുന്നു.

ഇപ്പോഴും ഇന്ത്യയെപ്പറ്റി പാശ്ചാത്യ ലോകത്ത് ഒട്ടേറെ പ്രചാരണങ്ങൾ നടക്കുന്നതായും യുവാക്കളെ അഭിസംബോധന ചെയ്ത ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരായാണ് മുൻപ് സ്വാമി വിവേകാനനന്ദൻ ശബ്ദമുയർത്തിയതും.

ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും തുറസ്സായ സ്ഥലത്തെ മലമൂത്ര വിസർജ്ജനത്തിൽ നിന്നു രണ്ടു വർഷത്തിനകം വിമുക്തമാകണം. ഇതിനു വേണ്ട ശ്രമങ്ങൾ നടത്തണം. ഇക്കാര്യത്തിൽ യുവാക്കളുടെയും ഇടപെടലുണ്ടാകണം. യുവാക്കളാണ് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കു നയിക്കുന്നത്. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന വിവേകാനന്ദ വചനം പ്രാവർത്തികമാക്കണമെന്നും മോദി പറഞ്ഞു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button