ന്യൂഡല്‍ഹി: രാജ്യത്തെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് ഇന്ത്യയിലെ യുവാക്കള്‍ അനുയോജ്യമായ മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാശ്ചാത്യ ലോകത്ത് ഇപ്പോഴും ഇന്ത്യയെപ്പറ്റി ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ചാണ് ഈ പരോക്ഷ വിമർശനം എന്നാണു സൂചന. മുന്‍പ് സ്വാമി വിവേകാനനന്ദന്‍ ശബ്ദമുയര്‍ത്തിയതും ഇത്തരം സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരായാണ് എന്നദ്ദേഹം ഓർമ്മിച്ചു. ദേശീയ യുവജനദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
Post Your Comments