Latest NewsNewsIndia

തിരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടതിനു പതിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

റാഞ്ചി: പതിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. പ്രാദേശിക തിരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ കൊലപാതകം. സംഭവം നടന്നത് ജാർഖണ്ഡിലെ പകുർ ജില്ലയിലാണ്. കേസുമായി ബന്ധപ്പെട്ട് പ്രേംലാൽ ഹൻസ്‍ഡ, സഹോദരങ്ങളായ സാമുവേൽ ഹൻസ്ഡ, കാത്തി ഹൻസ്ഡ, ശിശു ഹൻസ്ഡ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

read more: പതിനൊന്നുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പേര്‍ കൂട്ടമാനഭംഗത്തിനിരയാക്കി

പെൺകുട്ടിയെ ജനുവരി എട്ടിന് ആറുമണിയോടെയാണ് കാണാതായത്. പിതാവ് പെൺകുട്ടി തിരിച്ചെത്താതായതോടെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ അടുത്ത ദിവസം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതികളിൽ ഒരാളായ പ്രേംലാലിന്റെ ഭാര്യ അടുത്തിടെ നടന്ന മൽസരിച്ച് തോറ്റിരുന്നു. പ്രേംലാൽ പെൺകുട്ടിയുടെ കുടുംബം വോട്ടു ചെയ്യാത്തതു മൂലമാണ് ഭാര്യ പരാജയപ്പെട്ടതെന്ന് ആരോപിച്ചിരുന്നു. ഇയാൾ ഇതിനു പ്രതികാരമായിട്ടാണ് സംഘം ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയും ചെയ്തത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button