ജപ്പാനില്‍ യാത്ര പോകുന്നവര്‍ ഒരു തവളയെ കൂടെ കൊണ്ടുപോകാറുണ്ട്. സുരക്ഷിതമായി തിരിച്ചെത്തുന്നതിനാണ് ഇതെന്നാണ് പൊതുവെ പറയപ്പെടുന്നത്. യക്ഷിക്കഥകളിലെയും പഴഞ്ചൊല്ലുകളിലും തവളകൾക്ക് ഒരു പ്രധാനസ്ഥാനമുണ്ട്. ഈജിപ്തില്‍ അവ മഴക്കാലം, ഫലഭൂയിഷ്ടി, സമൃദ്ധി ഇതെല്ലാമായിട്ട് ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്.
Read Also: ഹൃദയം പുറത്തുകാണാവുന്ന തോലോടുകൂടിയ സ്‌ഫടികതവളകൾ പുതിയ അതിഥികൾ
അതേസമയം ഇത്രയും പ്രാധാന്യമുള്ള തവളകളകളുടെ പ്രദർശനം നടത്താനൊരുങ്ങുകയാണ് ഒരു യുവതി. തായ്ലാന്‍ഡ്, പാകിസ്ഥാന്‍, ജപ്പാന്‍, ചൈന, അമേരിക്ക തുടങ്ങി പലരാജ്യങ്ങളിലും സഞ്ചരിച്ച് തവളകളെ ശേഖരിച്ച് പഠനം നടത്തുന്ന സീമ ഭട്ട് ആണ് വിവിധ ഇനത്തില്‍ പെട്ട നാനൂറോളം തവളകളുടെ പ്രദര്‍ശനം വേള്‍ഡ് വൈഡ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നടത്താനൊരുങ്ങുന്നത്. ഈ മാസം 16 ന് ഡല്‍ഹിയില്‍ ലോധി എസ്റ്റേറ്റിലാണ് പ്രദര്‍ശനം നടത്തുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments