വൈവിധ്യമാർന്ന ജന്തു ലോകത്ത് സ്ഫടികതവളകൾ കൂടി പുതിയ അതിഥികളായി എത്തിയിരിക്കുകയാണ്. ഹൃദയം പുറത്തുകാണാവുന്ന തോലോടുകൂടിയ സ്ഫടികതവളകളെ ഇക്വഡോറിലെ ആമസോൺ വനമേഖലയിൽ നിന്നാണ് ഗവേഷകർ കണ്ടെത്തിയത്. ശരീരത്തിനുള്ളിലെ മുഴുവൻ അവയവങ്ങളും കണ്ണാടിയിലെന്ന പോലെ തോലിനുള്ളിലൂടെ കണമെന്നതാണ് ഈ തവളകളെ വ്യത്യസ്തമാക്കുന്നത്.
സുകിസ് എന്ന ശാസ്ത്ര ജേർണലിലാണ് ഇവയെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കണ്ണാടി തവളകളുടെ ഹൃദയ താളത്തിൽ മിടിക്കുന്നതുപോലും സുതാര്യമായ തൊലിക്കിടയിലൂടെ കാണാനാകുമെന്ന് ഡോ.ജുവാൻ പറഞ്ഞു. തലയ്ക്ക് പിറകിൽ കടും പച്ച നിറത്തിലുള്ള അടയാളവും ഇവയെ വ്യത്യസ്തനാക്കുന്നു.
Post Your Comments