CricketLatest NewsSports

രണ്ടാം ടെസ്റ്റ്; അവസാന സെഷനില്‍ ഇന്ത്യയുടെ മടങ്ങിവരവ്

കേപ്ടൗണ്‍: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ആവസാന സെഷനില്‍ ഇന്ത്യയുടെ തിരിച്ചുവരവ്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 എന്ന നിലയിലാണ്. 24 റണ്‍സുമായി നായകന്‍ ഫാഫ് ഡുപ്ലെസിസും 10 റണ്‍സുമായി കേശവ് മഹാരാജുമാണ് ക്രീസില്‍.

ഇന്ത്യക്കായി രവിചന്ദ്ര അശ്വിന്‍ മൂന്നും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും വീഴ്ത്തി. അവസാന സെഷനില്‍ നാല് വിക്കറ്റുകളാണ് വീണത്. ഇതില്‍ രണ്ടെണ്ണം റണ്‍ഔട്ടായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക കരുതലോടെയാണ് ബാറ്റ് വീശിയത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 94 റണ്‍സും ഹാഷിം അംല 82 റണ്‍സും നേടി. ലഞ്ചിന് ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീഴുന്നത്. 31 റണ്‍സ് നേടിയ ഡീന്‍ എല്‍ഗറിനെ അശ്വിന്‍ പുറത്താക്കി. പിന്നീട് സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ എയ്ഡനെയും അശ്വിന്‍ വീഴ്ത്തി.

പിന്നാലെയെത്തിയ എബി ഡിവില്ലിയേഴ്‌സിനെ 20 റണ്‍സിന് ഇഷാന്ത് ശര്‍മ്മ പുറത്താക്കി. അംലയെ ഹര്‍ദിക് പാണ്ട്യ റണ്‍ഔട്ടാക്കി. പിന്നാലെ ഡികോക്കിനെയും ഫിലാന്‍ഡറെയും അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഇന്ത്യ പവലിയനില്‍ മടക്കി എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button