കൊച്ചി: ഫിഷറീസ് വകുപ്പ് മത്സ്യബന്ധന ബോട്ടുകളുടെയും തൊഴിലാളികളുടേയും സമഗ്രവിവരങ്ങള്‍ ശേഖരിക്കുന്നു. ജില്ലയിലെ എല്ലാ മത്സ്യബന്ധനബോട്ടുകളുടേയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടേയും ഒ.ബി.എം. വള്ളങ്ങളുടേയും പരമ്പരാഗത വള്ളങ്ങളുടേയും ഉടമസ്ഥര്‍ വിവരം നിശ്ചിത അപേക്ഷാഫോറത്തില്‍ മത്സ്യഭവനുകളിലോ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനിലോ ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസിലോ ജനുവരി 17-നകം നല്‍കണ്‍ണം. ബോട്ടില്‍ പോകുന്ന തൊഴിലാളികളുടേ പേര്, വിലാസം, ആധാര്‍ നമ്പര്‍, ബയോമെട്രിക് കാര്‍ഡ് നമ്പര്‍, ഫിഷിംഗ് വില്ലേജ്, മൊബൈല്‍ നമ്പര്‍, ബോട്ടിലെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിവയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നു.
Read Also: അറബിക്കടലില്‍ തുടര്‍ച്ചയായി ചുഴലിക്കാറ്റ് ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
ഫിഷറീസ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് മത്സ്യബന്ധനയാനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. മത്സ്യത്തൊഴിലാളി മേഖലയിലെ സംഘടനകള്‍, ബോട്ട് ഓണേഴ്‌സ് അസോസിയേഷനുകള്‍, മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ എന്നിവ വിവരശേഖരണത്തിന് പങ്കാളികളാണ്. എല്ലാ ജില്ലകളിലേയും വിവരങ്ങള്‍ സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നതിനും രക്ഷാ പ്രവര്‍ത്തനത്തിനും മത്സ്യലഭ്യത അറിയിക്കുന്നതിനും ഭാവിയിലെ മറ്റ് ആവശ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തും. തോപ്പുംപടി ഹാര്‍ബറിലെ പോലീസ് എയ്ഡ്‌പോസ്റ്റില്‍ ക്രൂലിസ്റ്റ് നല്‍കുന്ന ബോട്ടുകളും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കേണ്ടതാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments