സിഡ്നി ; വിഷപാമ്പിൽ നിന്നും വളര്‍ത്തുനായയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്സിലാണ് സംഭവം. വളര്‍ത്തു നായയുടെ നിര്‍ത്താതെയുള്ള കുര കേട്ടു വീടിന്റെ പിന്‍ഭാഗത്തേക്ക് പോയപ്പോൾ നായയുടെ വായില്‍ പാമ്പിരിക്കുന്നത് യുവാവ് കണ്ടത്. നായയുടെ വായില്‍ നിന്നും പാമ്പിനെ വേർതിരിക്കാൻ ശ്രമിക്കുന്നതിനിടെ 24കാരനായ ഉടമയുടെ വിരലിൽ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പിനങ്ങളിൽ ഒന്നായ ഓസ്ട്രേലിയന്‍ ബ്രൗണ്‍ സ്നേക്കാണ് യുവാവിനെ കടിച്ചതെന്ന് ആശുപത്രി അധികൃതാർ പറയുന്നു.
Read also ; കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments