Latest NewsIndiaNews

ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ പാക്കിസ്ഥാൻ

ന്യൂഡൽഹി: പാക്കിസ്ഥാൻ ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണത്തിനെതിരെ രംഗത്ത്. പ്രാദേശിക സ്ഥിരതയെ ഉപഗ്രഹങ്ങൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ബാധിക്കുമെന്നാണ് ആരോപണം. സൈനിക ആവശ്യങ്ങൾക്ക് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളടക്കമുള്ള എല്ലാ ബഹിരാകാശ സംവിധാനങ്ങളും ഉപയോഗിക്കാറുണ്ട്. പ്രാദേശിക സ്ഥിരതയെ മോശമായി ബാധിക്കുന്ന തരത്തിൽ ഇവയൊന്നും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പാക്ക് വിദേശകാര്യ ഓഫിസ് വക്താവ് മുഹമ്മദ് ഫൈസൽ മുന്നറിയിപ്പു നൽകി.

read more: ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹം നാളെ ഭ്രമണപഥത്തിലേക്ക്

മാത്രമല്ല ബഹിരാകാശ സംവിധാനങ്ങൾ എല്ലാ രാജ്യങ്ങളും ഏറ്റവും സമാധാനപരമായി ഉപയോഗിക്കേണ്ടതാണെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. പിഎസ്എൽവി–സി40 ബഹിരാകാശത്തേക്കു കുതിച്ചത് ഇന്ത്യയുടെ 100–ാമത് ഉപഗ്രഹവുമായിട്ടാണ്. പേടകത്തില്‍ ഭൗമനിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലൻഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി–സി40 വിക്ഷേപിച്ചത്.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button