
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ ലോബി ഹൈക്കോടതിയില്‍ പരിഗണനയിലുള്ള ഭൂമി കേസുകള്‍ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു. സുപ്രധാന ഭൂമി കേസുകളില്‍ ജനുവരി 30 മുതല്‍ തുടര്‍ വിചാരണ നടക്കുകയാണ്.
read more: ഭൂമി കയ്യേറ്റ കേസ്: റവന്യൂവകുപ്പും എ.ജി.യും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്ന് സിപിഐ പിന്മാറുന്നു
എന്നാല്‍ ഇതുവരെ കേസുകളില്‍ സര്‍ക്കാറിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകന് ആരാണെന്നുപോലും തീരുമാനിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അഡ്വ. സുശീല ആര് ഭട്ടിനെ മാറ്റിയതിനുശേഷം തുടര്‍ച്ചയായി അഭിഭാഷകരെ മാറ്റിക്കൊണ്ടിരിക്കുന്നു. അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഈ കേസില്‍ അനുകൂലവിധി നിര്‍ണായകമാണെിരിക്കെ സര്‍ക്കാര്‍ ബോധപൂര്‍വ്വം അനാസ്ഥ കാണിക്കുകയാണ്. സമാനസ്വഭാവമുള്ള നിരവധി കേസുകളില്‍ സര്‍ക്കാരിന് ഇതേ അലംഭവമാണുള്ളതെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments