Latest NewsKeralaNews

2.8 ലക്ഷം രൂപയുടെ മരുന്ന് നശിപ്പിച്ചു

കൊച്ചി: 22.8 ലക്ഷം രൂപയുടെ മരുന്നാണ് നിലവാരമില്ലെന്ന കാരണത്താൽ ഇന്ത്യയിലെ ഏറ്റവും വലിയ മരുന്നു വിപണികളിലൊന്നായ കേരളത്തിൽ നിന്നു കഴിഞ്ഞ വർഷം പിടിച്ചെടുത്തത്. ഡ്രഗ് കൺട്രോൾ വിഭാഗം ഒരു മാനദണ്ഡവും പാലിക്കാതെ മരുന്നു നിർമിച്ചതിന് 12 കമ്പനികൾക്കെതിരെ നിയമ നടപടികളും ആരംഭിച്ചു. അതതു കമ്പനികൾ തന്നെ നിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകൾ തിരിച്ചെടുക്കുകയാണ്.

read also: അപൂര്‍വ്വ അന്ധ രോഗത്തിനുള്ള മരുന്ന് കണ്ടുപിടിച്ചു ; ഫലിച്ചില്ലെങ്കില്‍ പണം തിരികെ കിട്ടും

ആദ്യമായിട്ടാണ് ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ നിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകൾ കമ്പനികൾക്കു തിരിച്ചെടുക്കേണ്ടി വരുന്നത്. സാധാരണ ഗതിയിൽ പരിശോധനാ ഫലം പുറത്തു വരുമ്പോഴേക്കും മരുന്നിന്റെ ആ ബാച്ച് മുഴുവൻ വിറ്റഴിക്കാറാണ് പതിവ്. ഇത്തവണ 8900 സാംപിളുകൾ പരിശോധിച്ചത് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ രണ്ടു ലാബുകളിലാണ്.

പരിശോധനയിൽ പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടേതും വേദനാ സംഹാരികളുടേതും ഉൾപ്പെടെ 145 സാംപിളുകൾ പരാജയപ്പെട്ടു. 23 ലക്ഷം രൂപയോളം വരും ഇവയുടെ മൂല്യം. ഈ മരുന്നുകൾ കമ്പനികൾ തന്നെ തിരിച്ചെടുത്തു നശിപ്പിച്ചത് ഡ്രഗ് കൺട്രോൾ ഡിപാർട്മെന്റിന്റെ നോട്ടിസ് ലഭിച്ചതിനെ തുടർന്നാണ്. മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത 12 കമ്പനികൾക്കെതിരെയാണ് നിയമനടപടി ആരംഭിച്ചിരിക്കുന്നത്.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button