Latest NewsKeralaNews

ശ്രീജിത്തിനു പിന്തുണയുമായി ട്രോള്‍ ഗ്രൂപ്പായ ഐസിയു

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ നിറഞ്ഞുനില്‍ക്കുന്നത് ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന ഹാഷ്ടാഗാണ്. നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് അനുജന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ട്രോള്‍ ഗ്രൂപ്പായ ഐസിയു രംഗത്ത്. ഇപ്പോള്‍ ശ്രീജിത്തിന്റെ സമരം 761 ദിവസം പിന്നിടുകയാണ്. അധികൃതര്‍ ഇതുവരെയും ഇതിനെതിരെ ശബ്ദം ഉയര്‍ത്തിയിട്ടില്ല. രസകരമായ ട്രോളുകളും തമാശകളും പങ്കുവെക്കുന്ന ട്രോള്‍ ഗ്രൂപ്പായ ഐസിയു ശ്രീജിത്തിന് പിന്തുണയായി ഇപ്പോള്‍ രംഗത്ത് വന്നു. അവരുടെ ഫേസ്ബുക്ക് പേജിലാണ് ഇതേ സംബന്ധിച്ച്‌ കുറിച്ചത്.

read also: കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരില്‍ സ്വന്തം അനുജനെ തല്ലികൊന്നു : നീതിക്ക് വേണ്ടി ജീവന്‍ വെടിയുന്നതുവരെ ഉപവാസവുമായി ചേട്ടന്‍

പോസ്റ്റിന്റെ പൂര്‍ണരൂപം

ചളിയല്ല, തമാശയല്ല, കാര്യമാണ് പറയുന്നത് എന്ന് ആമുഖത്തോടെയാണ് ശ്രീജിത്തിന് ഐസിയു പിന്തുണ പ്രഖ്യാപിച്ചത്.

Justice delayed is justice denied. നീതി വൈകുന്നത് നീതി നിഷേധമാണു.

തന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച്‌ കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിനു മുന്‍പില്‍ സത്യാഗ്രഹമിരിക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് 762 ആമത് ദിവസവും നീതി ലഭ്യമായിട്ടില്ല.

കുറ്റാരോപിതര്‍ക്കെതിരെയല്ല നടപടി വൈകുന്നത് മറിച്ച്‌ പോലീസ് കമ്ബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തവര്‍ക്കെതിരെയുള്ള നടപടികളാണു മെല്ലെപ്പോക്കിനിരയാകുന്നതും ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിതം കവരുന്ന അവസ്ഥയുടെ അടുത്തേക്കെത്തിക്കുന്നതും.

അധികാരമുള്ളവര്‍ ആരെങ്കിലും ശ്രീജിത്തിനു വേണ്ടി സംസാരിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ രണ്ട് വര്‍ഷത്തില്‍ അധികം ഈ യുവാവിനു തെരുവില്‍ കിടക്കേണ്ടി വരില്ലായിരുന്നു.

A hash tag or an online campaign might not bring justice but it would bring the attention the issue deserves. ശ്രീജിത്തിനു വേണ്ടി സംസാരിക്കാന്‍ നമുക്കോരോരുത്തര്‍ക്കും നമ്മുടെ ജനപ്രതിനിധികളോട് ആവശ്യപ്പെടാം. ആ രക്തം നമ്മുടെ കൈകളിലാണു.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button