![](/wp-content/uploads/2017/06/ad-sanju.jpg)
സഞ്ജു സാംസന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ജയം. ഗോവയ്ക്ക് എതിരെ ഒമ്പത് വിക്കറ്റിനാണ് കേരളം ജയിച്ചത്. ഗോവ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം 15.5 ഒവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു.
44 പന്തില്‍ നാല് ബൗണ്ടറിയും നാല് സിക്സും സഹിതം പുറത്താകാതെ 65 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ആന്ധ്യയ്ക്കെതിരെയും സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.
വിഷ്ണുവിനോട് 19 പന്തില്‍ 34 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അരുണ്‍ കാര്‍ത്തിക് 33 പന്തില്‍ പുറത്താകാതെ 37 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ സഞ്ജുവും അരുണ്‍ കാര്‍ത്തികും ചേര്‍ന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
നേരത്തെ കെഎം ആസിഫ്, അഭിഷേക് മോഹന്‍ എന്നിവര്‍ നേടിയ മൂന്ന് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിലാണ് ഗോവയെ കേരളം 138 റണ്‍സിന് പുറത്താക്കിയത്.
Post Your Comments