മുന്‍കാമുകന്റെ അമ്മയെ വിഷം കൊടുത്ത് കൊന്ന ഇരുപത്തിനാലുകാരി പിടിയിലായത് സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളിലൂടെ. ന്യൂയോർക്കിലാണ് സംഭവം. ന്യൂയോര്‍ക്ക് സ്വദേശിനി കേയ്റ്റിലിൻ ആണ് സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വാത സംബന്ധമായ രോഗങ്ങള്‍ക്ക് ചികില്‍സ ചെയ്യുന്ന കേന്ദ്രത്തിന്റെ ഉടമയും മുന്‍ കാമുകന്റെ അമ്മയുമായ മേരി യോഡര്‍ എന്ന അറുപത് വയസുകാരിയെയാണ് കേയ്റ്റ്ലിന്‍ വിഷം കൊടുത്ത് കൊന്നത്.
വാത രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയത്. വയറിളക്കവും ഛര്‍ദ്ദിലിനെയും തുടര്‍ന്ന് മേരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രോഗം കലശലാകുകയുമായിരുന്നു. രോഗകാരണത്തെക്കുറിച്ചുള്ള വിശദമായ പരിശോധനയാണ് വിഷബാധ കണ്ടെത്തുന്നത്. ദീർഘ കാലം ചികിത്സ നൽകിയെങ്കിലും അവർ മരണത്തിനു കീഴടങ്ങുകയായിരുന്നു. മേരിയുടെ മരണത്തെ തുടര്‍ന്ന് കേയ്റ്റ്ലിന്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശമായിരുന്നു കേസില്‍ നിര്‍ണായകമായത്.
മുന്‍കാമുകന്റെ അമ്മയെ വിഷം കൊടുത്ത് കൊന്ന ന്യൂയോര്‍ക്ക് സ്വദേശിനി കേയ്റ്റിലിനെ 23 വര്‍ഷം തടവിന് വിധിക്കുകയും ചെയ്തു. കേയ്റ്റ്ലിന് മാതാവിന്റെ സ്ഥാപനത്തില്‍ ജോലി നല്‍കിയത് തന്റെ പിഴയായിരുന്നുവെന്നും മകന്‍ ആദം യോഡര്‍ വിധിയ്ക്ക് ശേഷം പ്രതികരിച്ചു.
Post Your Comments