Latest NewsNewsGulf

സ്റ്റിക്കറിന്‍റെ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍; കാരണം വ്യക്തമാക്കി ദുബായ് ആര്‍ടിഎ

ദുബായിൽ സ്റ്റിക്കറിന്റെ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്നു ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി .

വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ കഴിഞ്ഞ രണ്ടുദിവസമായി ഫോട്ടോ സഹിതം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയായിരുന്നു ഇത്. ഇത് അനധികൃതമായി റോഡ് മുറിച്ചുകടക്കുന്ന കാല്‍നടക്കാരെ പിടികൂടാന്‍ കഴിയുന്ന സെന്‍സറുകളാണിതെന്നായിരുന്നു.

read also: യാത്രാസുരക്ഷ ഉറപ്പാക്കാന്‍ മുന്നറിയിപ്പു സംവിധാനവുമായി ‘സേഫ് ഡ്രൈവ്’

പേഴ്സിലുള്ള എമിറേറ്റ്സ് ഐ.ഡി. ഈ സെന്‍സറുകള്‍ക്ക് സ്കാന്‍ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നും ഇത്തരത്തില്‍ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് 420 ദിര്‍ഹം പിഴ ലഭിക്കുമെന്നും സാമൂഹികമാധ്യമങ്ങളിലെ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍, ഇത് തെറ്റായ വാര്‍ത്തയാണെന്നും വിളക്കുകാലിലെ സ്റ്റിക്കറുകള്‍ വിളക്കുകളുടെ സീരിയല്‍ നമ്പര്‍ അടയാളപ്പെടുത്തിയിരിക്കുന്നതാണെന്നും ആര്‍.ടി.എ. വ്യക്തമാക്കി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button