ദുബായ് : ദുബായില്‍ ആര്‍ടിഎയുടെ സേവനം ഇനി മലയാളത്തിലും . മലയാളമടക്കമുള്ള അഞ്ചു ഭാഷകളില്‍ സേവനം ലഭ്യമാകുന്ന 24 മണിക്കൂര്‍ പ്രവര്‍ത്തനസജ്ജമായ മിനി സ്മാര്‍ട് ഐ -കൗണ്ടറുകള്‍ . ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ ഉദ്ഘാടനം ചെയ്തു. ഉപയോക്തക്കള്‍ക്ക് 24 മണിക്കൂറും സ്വയം ഉപയോഗിക്കാവുന്ന ആധുനിക സംവിധാനമുള്ള സ്മാര്‍ട് കേന്ദ്രങ്ങളാണിത്.
ട്രാഫിക് പിഴകള്‍ ഇവിടുത്തെ കിയോസ്‌കുകളില്‍ അടക്കാനും സ്ലിപ്പുകള്‍ ശേഖരിക്കാനും സാധിക്കും. കൂടാതെ, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹന റജിസ്‌ട്രേഷന്‍, നോല്‍ കാര്‍ഡ് ടോപ് അപ് തുടങ്ങിയ സേവനങ്ങളും നഷ്ടപ്പെട്ടുപോയ വാഹന റജിസ്‌ട്രേഷന്‍ കാര്‍ഡിന് പകരം പുതിയത് വാങ്ങാനും ഉടമസ്ഥാവകാശ സര്‍ടിഫിക്കറ്റ് സ്വന്തമാക്കാനും തുടങ്ങി എല്ലാത്തരം സേവനങ്ങളും ലഭ്യമാണ്. മലയാളം കൂടാതെ, അറബിക്, ഇംഗ്ലീഷ്, ഉറുദു, ചൈനീസ് ഭാഷകളിലാണ് ഇവിടെ സേവനം
Post Your Comments