Latest NewsIndiaNews

ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

ബംഗളൂരു•ബി.ജെ.പി മുന്‍ മന്ത്രിയും എം.പിയുമായ ശോഭ കരന്ദലജെ, എം.എല്‍.എ സുരേഷ് ഗൗഡ, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി പ്രവര്‍ത്തകരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. തുമകുരു ജില്ലയില്‍ കോണ്‍ഗ്രസിസ് ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം അറസ്റ്റ് ചെയ്തത്.

ബി.ജെ.പി, ആര്‍.എസ്.എസ്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെയാണ് ബി.ജെ.പി പ്രതിഷേധം.

വിവാദ പ്രസ്താവനയെത്തുടര്‍ന്ന് ബി.ജെ.പി ആഹ്വാനം ചെയ്ത ‘ജയില്‍ നിറക്കല്‍’ സമരത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസിനെതിരെയും രൂക്ഷ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. ഇവര്‍ കോണ്‍ഗ്രസ് ഓഫീസിന് സമീപം എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button