ഗര്‍ഭിണിയായ സ്ത്രീയെ തന്റെ അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച് കത്തിക്കാണിച്ച് പീഡിപ്പിച്ചയാളുടെ ലൈംഗികാവയവം കടിച്ച് മുറിച്ച് പ്രതികാരം തീര്‍ത്ത് യുവതി. ദക്ഷിണാഫ്രിക്കയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ എംപുമലാംഗയിലാണ് സംഭവം. മകനുമൊത്ത് നടന്നുവരികയായിരുന്ന യുവതിക്ക് രണ്ടു പേര് ലിഫ്റ്റ് നല്‍കുകയായിരുന്നു. കാട്ടില്‍വെച്ച് കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ഒരാള്‍ മകന്റെ മുന്നില്‍വെച്ച് ബലാത്സംഗം ചെയ്തു. ഇതിനിടെ അവസരം കിട്ടിയ യുവതി അയാളുടെ ലൈംഗികാവയവം കടിച്ചുമുറിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലൈംഗികാവയവത്തിന് ചികിത്സ തേടി ആരെങ്കിലും സമീപത്തെ ആശുപത്രികളെ സമീപിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആളെ കുറിച്ച് വിവരമൊന്നുമില്ല. ഇയാള്‍ കാറില്‍നിന്ന് ഇറങ്ങിയതായും സൂചനയില്ല. വാഹനത്തില്‍ കയറിയ യുവതിയെയും മകനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
Post Your Comments