ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. വിദേശത്ത് മികച്ച റെക്കോഡുള്ള അജിന്‍ക്യ രഹാനെയെയും ഓസ്ട്രേലിയക്കെതിരേ തിളങ്ങിയ കെ.എല്‍. രാഹുലിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണം. നായകന്റെ വിശ്വസ്തരായ ധവാനെയും രോഹിതിനെയും അടുത്ത ടെസ്റ്റില്‍ ഒഴിവാക്കുമോയെന്ന് സംശയമുണ്ട്.
സമീപകാല ഫോം എന്ന ന്യായം പറഞ്ഞ് രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയും ടീമിലെടുത്തത് ശരിയായില്ലെന്നും ഗാംഗുലി പറഞ്ഞു. ആദ്യ ടെസ്റ്റിലെ ടീം സെലക്ഷന്‍ പാളി. തെറ്റു തിരുത്തുകയാണ് വേണ്ടത്- ഒരു ദേശീയ മാധ്യമത്തോട് ഗാംഗുലി അഭിപ്രായപ്പെട്ടു. അതിനിടെ അജിന്‍ക്യ രഹാനെ, കെ.എല്‍. രാഹുല്‍, ഇഷാന്ത് ശര്‍മ്മ, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ ന്യൂലാന്‍ഡ്സില്‍ നെറ്റ്സ് പരിശീലനത്തിനിറങ്ങി . ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബാംഗര്‍, ഫീല്‍ഡിംഗ് കോച്ച് ശ്രീധര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു ഒന്നര മണിക്കൂര്‍ നീണ്ട പരിശീലനം. ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments